കുട്ടികളുണ്ടായപ്പോഴായിരുന്നു
ദാക്ഷായണിയമ്മ
ജോലി വിട്ടത്.
ഓഫീസില്‍നിന്നു വന്നാല്‍
ഞാന്‍
റിമോട്ട് ഞെക്കി
ചാരുകസേരയില്‍.
ദാക്ഷായണിയമ്മ
പരക്കം പാഞ്ഞു
അടുക്കളയിലും
മാര്‍ക്കറ്റിലും
വിദ്യാലയങ്ങളിലും...........
ദാമിനി വന്നപ്പോള്‍
അടുക്കള എസിയായി.
അമ്മയുടെ ചിട്ടയാണ്
അച്ഛനു നന്നെന്നും
പിടിവാശി നന്നല്ലെന്നും പറഞ്ഞ്
കിടപ്പുമുറി സൌകര്യമാക്കി.
ഇന്‍സുലിനും അമിലോഡിപ്പിനും
കൃത്യമാക്കി.
കവിത വരുന്നതും കാത്ത്
നില്‍ക്കുന്നു ഞാന്‍ ജെനാലയ്ക്കല്‍.
റിമോട്ടു ഞെക്കി
ദാക്ഷായണിയമ്മ
ചാരുകസേരയില്‍.
-----------
ദാക്ഷായണിയമ്മ
ജോലി വിട്ടത്.
ഓഫീസില്‍നിന്നു വന്നാല്‍
ഞാന്‍
റിമോട്ട് ഞെക്കി
ചാരുകസേരയില്‍.
ദാക്ഷായണിയമ്മ
പരക്കം പാഞ്ഞു
അടുക്കളയിലും
മാര്‍ക്കറ്റിലും
വിദ്യാലയങ്ങളിലും...........
ദാമിനി വന്നപ്പോള്‍
അടുക്കള എസിയായി.
അമ്മയുടെ ചിട്ടയാണ്
അച്ഛനു നന്നെന്നും
പിടിവാശി നന്നല്ലെന്നും പറഞ്ഞ്
കിടപ്പുമുറി സൌകര്യമാക്കി.
ഇന്‍സുലിനും അമിലോഡിപ്പിനും
കൃത്യമാക്കി.
കവിത വരുന്നതും കാത്ത്
നില്‍ക്കുന്നു ഞാന്‍ ജെനാലയ്ക്കല്‍.
റിമോട്ടു ഞെക്കി
ദാക്ഷായണിയമ്മ
ചാരുകസേരയില്‍.
-----------

No comments:
Post a Comment