പാല്‍ തിളച്ച് ഒട്ടുമേ തൂവാതിരിയ്ക്കുവാന്‍
കാവലായ് നില്‍ക്കുന്നു ദാക്ഷായണിയമ്മ.
വലതു കാല്‍വെച്ച്
ദാമിനി കയറിവന്നു.
നിലവിളക്കുഴിഞ്ഞു
ദാക്ഷായണിയമ്മ
താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച്
പൂജാമുറിയില്‍ക്കയറി.
പൂജ കഴിഞ്ഞിറങ്ങിയപ്പോള്‍
1 താരാബായി
പിരിഞ്ഞു പോകുന്നതു കണ്ടു.
ഒപ്പം തന്‍റെ ഗ്യാസ് സ്റ്റോവ്വും!
അടുക്കള
എസിയാക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ആക്കിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്കര്‍
മൈക്രോവേവ്
ഇങ്കുബേറ്റര്‍
ഹീറ്റര്‍, ഫ്രീസര്‍.............
പാദകത്തേല്‍
ഓടിത്തിരിയുന്ന
ഒരു റോബോട്ട്;
നുറുക്കാനറിയുന്ന
അരയ്ക്കാനറിയുന്ന
മണം നോക്കി പാകമറിയുന്ന
pHനോക്കി രുചിയറിയുന്ന
പാത്രം കഴുകിയുണക്കുന്ന
ചുണക്കുട്ടന്‍.
വെളുപ്പിനുണര്‍ന്നു
ശീലംപോലെ
തീപ്പെട്ടിയുരച്ചപ്പോള്‍
റോബോട്ട്
നിര്‍ത്താതെ അലമുറയിട്ടു.
ദാക്ഷായണിയമ്മ പേടിച്ചു
ദാമിനി ഓടിവന്ന്
'ഡോണ്ട് വറി മമ്മീ ' എന്നു പറഞ്ഞു.
--------------
1 ജോലിക്കാരി
കാവലായ് നില്‍ക്കുന്നു ദാക്ഷായണിയമ്മ.
വലതു കാല്‍വെച്ച്
ദാമിനി കയറിവന്നു.
നിലവിളക്കുഴിഞ്ഞു
ദാക്ഷായണിയമ്മ
താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച്
പൂജാമുറിയില്‍ക്കയറി.
പൂജ കഴിഞ്ഞിറങ്ങിയപ്പോള്‍
1 താരാബായി
പിരിഞ്ഞു പോകുന്നതു കണ്ടു.
ഒപ്പം തന്‍റെ ഗ്യാസ് സ്റ്റോവ്വും!
അടുക്കള
എസിയാക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ആക്കിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്കര്‍
മൈക്രോവേവ്
ഇങ്കുബേറ്റര്‍
ഹീറ്റര്‍, ഫ്രീസര്‍.............
പാദകത്തേല്‍
ഓടിത്തിരിയുന്ന
ഒരു റോബോട്ട്;
നുറുക്കാനറിയുന്ന
അരയ്ക്കാനറിയുന്ന
മണം നോക്കി പാകമറിയുന്ന
pHനോക്കി രുചിയറിയുന്ന
പാത്രം കഴുകിയുണക്കുന്ന
ചുണക്കുട്ടന്‍.
വെളുപ്പിനുണര്‍ന്നു
ശീലംപോലെ
തീപ്പെട്ടിയുരച്ചപ്പോള്‍
റോബോട്ട്
നിര്‍ത്താതെ അലമുറയിട്ടു.
ദാക്ഷായണിയമ്മ പേടിച്ചു
ദാമിനി ഓടിവന്ന്
'ഡോണ്ട് വറി മമ്മീ ' എന്നു പറഞ്ഞു.
--------------
1 ജോലിക്കാരി

No comments:
Post a Comment