പച്ച ചുവയ്ക്കുന്ന
സസ്യമാംസങ്ങളെ
തൂമധുരമാക്കുന്ന
തീനാളമുണ്ടതില്‍.
ചേരാന്‍ മടിയ്ക്കുന്ന
ചേരുവകളെ ച്ചേര്‍ത്തു
പൊരുത്തമൊരുക്കുന്ന
മൂര്‍ച്ചകളുമുണ്ടതില്‍.
മീനിന്‍റെ നാറ്റവും
ചേനചൊറിച്ചിലും
കയ്പയ്ക്കക്കുറുംപും
കരിയും, പൊടിയുമഴുക്കും, കൃമികളും
കഴുകിയൊഴിയ്ക്കും
നയധാരയുണ്ടതില്‍.
വേണ്ടാത്തിടങ്ങളില്‍
വീണു ചതഞ്ഞ കടച്ചക്ക
ചെത്തിമിനുക്കുന്ന
വാക്കത്തിയുണ്ടതില്‍.
ചെറുചൂടിലെന്തും
മയക്കിയൊരുക്കുന്ന
സ്നേഹസ്വരൂപികളെ-
ണണകളുണ്ടതില്‍.
തുംപപ്പൂവിറിത്തു
കുടഞ്ഞിട്ടു ചിരിയ്ക്കുന്നു
ചിരവയുടെ നിരയൊത്ത
കുഞ്ഞരിപ്പല്ലുകള്‍.
നാളേയ്ക്കു വിളമ്പുവാന്‍
നല്‍നാളിന്‍റെയോര്‍മ്മകള്‍
കാത്തു സൂക്ഷിയ്ക്കുന്നു
കൊണ്ടാട്ടഭരണികള്‍.
ചൂടേറുകില്‍
പൊട്ടിത്തെറിയ്ക്കുന്ന കടുകുണ്ട്.
കടിച്ചാല്‍ കരയിയ്ക്കും
കാന്താരിവീര്യവും.
ഗ്രാമ്പൂ,ഏലം, പൊതിന,യജിനമോട്ടോ,
സീവീഡ,സ്പരാഗസ്,
വാനില,സോസുകള്‍...........
ദാക്ഷാണിയമ്മയുടെ
ഉറ്റ ചെങ്ങാതികള്‍.
വന്നവരൊക്കെ
വിട വീശിയകലുംപൊഴും
ഉറ്റവരൊക്കെ
ഉള്ളിലുറക്കമാകുമ്പോഴും
പാല്‍ തിളച്ചൊട്ടുമേ
തൂവാതിയ്ക്കുവാന്‍
കണ്ണിമ ചിമ്മാതെ
കാലുകളിടറാതെ
കാവലായ് നില്‍ക്കുന്നു
ദാക്ഷായണിയമ്മ.
----------
സസ്യമാംസങ്ങളെ
തൂമധുരമാക്കുന്ന
തീനാളമുണ്ടതില്‍.
ചേരാന്‍ മടിയ്ക്കുന്ന
ചേരുവകളെ ച്ചേര്‍ത്തു
പൊരുത്തമൊരുക്കുന്ന
മൂര്‍ച്ചകളുമുണ്ടതില്‍.
മീനിന്‍റെ നാറ്റവും
ചേനചൊറിച്ചിലും
കയ്പയ്ക്കക്കുറുംപും
കരിയും, പൊടിയുമഴുക്കും, കൃമികളും
കഴുകിയൊഴിയ്ക്കും
നയധാരയുണ്ടതില്‍.
വേണ്ടാത്തിടങ്ങളില്‍
വീണു ചതഞ്ഞ കടച്ചക്ക
ചെത്തിമിനുക്കുന്ന
വാക്കത്തിയുണ്ടതില്‍.
ചെറുചൂടിലെന്തും
മയക്കിയൊരുക്കുന്ന
സ്നേഹസ്വരൂപികളെ-
ണണകളുണ്ടതില്‍.
തുംപപ്പൂവിറിത്തു
കുടഞ്ഞിട്ടു ചിരിയ്ക്കുന്നു
ചിരവയുടെ നിരയൊത്ത
കുഞ്ഞരിപ്പല്ലുകള്‍.
നാളേയ്ക്കു വിളമ്പുവാന്‍
നല്‍നാളിന്‍റെയോര്‍മ്മകള്‍
കാത്തു സൂക്ഷിയ്ക്കുന്നു
കൊണ്ടാട്ടഭരണികള്‍.
ചൂടേറുകില്‍
പൊട്ടിത്തെറിയ്ക്കുന്ന കടുകുണ്ട്.
കടിച്ചാല്‍ കരയിയ്ക്കും
കാന്താരിവീര്യവും.
ഗ്രാമ്പൂ,ഏലം, പൊതിന,യജിനമോട്ടോ,
സീവീഡ,സ്പരാഗസ്,
വാനില,സോസുകള്‍...........
ദാക്ഷാണിയമ്മയുടെ
ഉറ്റ ചെങ്ങാതികള്‍.
വന്നവരൊക്കെ
വിട വീശിയകലുംപൊഴും
ഉറ്റവരൊക്കെ
ഉള്ളിലുറക്കമാകുമ്പോഴും
പാല്‍ തിളച്ചൊട്ടുമേ
തൂവാതിയ്ക്കുവാന്‍
കണ്ണിമ ചിമ്മാതെ
കാലുകളിടറാതെ
കാവലായ് നില്‍ക്കുന്നു
ദാക്ഷായണിയമ്മ.
----------

No comments:
Post a Comment