നാലരവെളുപ്പിന്റെ ഇളംതണുവില്‍
തളര്‍ന്നു തലചായ്ച്ച് നഗരരാത്രി.
വിജനവിശാല വീഥി.
(തേരാപ്പാരാപ്പകലുകളില്‍ അറിഞ്ഞേയില്ല )
ഇവള്‍ക്ക് ഇത്ര മുഴുപ്പോ!
തുടച്ചു തീരാത്ത മേക്കപ്പുപോലെ
നഗരവെട്ടം.
വാടിയ പാലപ്പൂപോലെ
നഗരഗന്ധം.
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാര്‍,പക്കമേളക്കാര്‍, കോറസ്സ്കാര്‍.
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.
മൂന്നു പതിറ്റാണ്ടുമുമ്പ്
1 വീറ്റിയില്‍ വന്നിറങ്ങി
പകച്ചുനില്‍ക്കെ
ചിത്രത്തൂണില്‍ കാലുയര്‍ത്തി
ചാരിയൊരു
പെണ്ചിരിയോര്‍ക്കുന്നു ;
ചെരിഞ്ഞ ചിരി.
അന്നുമുതല്‍
എന്‍റെ വിരല്‍ത്തുമ്പത്തുമുണ്ട്
മായ്ച്ചാലും മായാതെ
ചുണ്ണാമ്പ്!
------------
വിക്ടോറിയാ ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍
തളര്‍ന്നു തലചായ്ച്ച് നഗരരാത്രി.
വിജനവിശാല വീഥി.
(തേരാപ്പാരാപ്പകലുകളില്‍ അറിഞ്ഞേയില്ല )
ഇവള്‍ക്ക് ഇത്ര മുഴുപ്പോ!
തുടച്ചു തീരാത്ത മേക്കപ്പുപോലെ
നഗരവെട്ടം.
വാടിയ പാലപ്പൂപോലെ
നഗരഗന്ധം.
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാര്‍,പക്കമേളക്കാര്‍, കോറസ്സ്കാര്‍.
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.
മൂന്നു പതിറ്റാണ്ടുമുമ്പ്
1 വീറ്റിയില്‍ വന്നിറങ്ങി
പകച്ചുനില്‍ക്കെ
ചിത്രത്തൂണില്‍ കാലുയര്‍ത്തി
ചാരിയൊരു
പെണ്ചിരിയോര്‍ക്കുന്നു ;
ചെരിഞ്ഞ ചിരി.
അന്നുമുതല്‍
എന്‍റെ വിരല്‍ത്തുമ്പത്തുമുണ്ട്
മായ്ച്ചാലും മായാതെ
ചുണ്ണാമ്പ്!
------------
വിക്ടോറിയാ ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍

No comments:
Post a Comment