പൊങ്ങിപ്പരക്കുന്ന
പാല്‍ക്കടല്‍പോലെ മഞ്ഞ്.
പുല്‍പ്പരവതാനിയും
വീട്ടതിരുകളും
മേല്‍ക്കൂരകളും
കുറ്റിച്ചെടികളും
ചില്ലകളും
കവിഞ്ഞൊഴുകുന്ന
വെള്ളസമുദ്രം.
രാത്രി മുഴുവന്‍
പോഴിഞ്ഞിറങ്ങിയതാണിത്
പിഞ്ഞിപ്പറക്കുന്ന പഞ്ഞിപോലെ
തരിക്കുമോളില്‍ തരിയായി
ഇഴയ്ക്ക്മോളില്‍ ഇഴയായി
എന്നെ പൊതിഞ്ഞുകഴിഞ്ഞു
വെള്ള വാല്‍മീകം.
സൂഷ്മ സുഷിരങ്ങളിലൂടെ
കൂര്‍ത്ത സൂചിത്തണുപ്പ് തുളയ്ക്കുന്നു
നെഞ്ചിലെ ഈര്‍പ്പമുറഞ്ഞു വിങ്ങുന്നു
കണ്ണും കാതും മൂക്കും മരിക്കുന്നു.
അലറുന്ന വെയിലില്‍
വെന്തുരുകിയപ്പോള്‍
മോഹിച്ചിരുന്നു............
പക്ഷേ
പൊള്ളുന്ന
വെണ്മയാണെന്നോര്ത്തില്ല
ഈ മഞ്ഞ്...........!
------------
പാല്‍ക്കടല്‍പോലെ മഞ്ഞ്.
പുല്‍പ്പരവതാനിയും
വീട്ടതിരുകളും
മേല്‍ക്കൂരകളും
കുറ്റിച്ചെടികളും
ചില്ലകളും
കവിഞ്ഞൊഴുകുന്ന
വെള്ളസമുദ്രം.
രാത്രി മുഴുവന്‍
പോഴിഞ്ഞിറങ്ങിയതാണിത്
പിഞ്ഞിപ്പറക്കുന്ന പഞ്ഞിപോലെ
തരിക്കുമോളില്‍ തരിയായി
ഇഴയ്ക്ക്മോളില്‍ ഇഴയായി
എന്നെ പൊതിഞ്ഞുകഴിഞ്ഞു
വെള്ള വാല്‍മീകം.
സൂഷ്മ സുഷിരങ്ങളിലൂടെ
കൂര്‍ത്ത സൂചിത്തണുപ്പ് തുളയ്ക്കുന്നു
നെഞ്ചിലെ ഈര്‍പ്പമുറഞ്ഞു വിങ്ങുന്നു
കണ്ണും കാതും മൂക്കും മരിക്കുന്നു.
അലറുന്ന വെയിലില്‍
വെന്തുരുകിയപ്പോള്‍
മോഹിച്ചിരുന്നു............
പക്ഷേ
പൊള്ളുന്ന
വെണ്മയാണെന്നോര്ത്തില്ല
ഈ മഞ്ഞ്...........!
------------

No comments:
Post a Comment