കറുത്ത മണ്ണും കരിമേഘവും
കരുവാളിച്ച മുഖങ്ങളും മടുത്ത്
വെണ്മ തേടി കുളിര്‍മ തേടി
വിശന്നോടിയെത്തിയതീ
മഞ്ഞിന്‍ വെളുപ്പില്‍.
കൂട്ടിത്തിരുമ്മി രക്തം പൊടിഞ്ഞ
കൈവെള്ളയാല്‍ താടി താങ്ങി
ചേര്‍ത്തടച്ച ജനലിലൂടെ കണ്ടു ;
മഞ്ഞില്‍ കുളിച്ച വിണ്ണും മണ്ണും മരങ്ങളും........
വെളുത്തു തുടുത്ത നാട് !
മഞ്ഞിനെത്തിളക്കുന്ന
സൂര്യന്‍ ചോദിക്കുന്നു
"മേ ഐ ഹെല്‍പ്?"
എന്തുദാരത! എന്തൊരു വിനയം!
നനവൂറുന്ന കമ്പിളിയൂരി എറിഞ്ഞ്
ചെരുപ്പും താക്കോലും മറന്ന്
ഓടിയിറങ്ങവേ
വാതില്‍ സ്വയമടഞ്ഞു പിന്നില്‍.
പതിയിരുന്ന ശീതക്കാറ്റിന്റെ
കനലുകള്‍
വേട്ട നായ്ക്കളായ് പൊതിയവേ
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച
സൂര്യന്‍ ആശംസിക്കുന്നു:-
"ഹാവെ നൈസ് ഡേ!"
__________
കരുവാളിച്ച മുഖങ്ങളും മടുത്ത്
വെണ്മ തേടി കുളിര്‍മ തേടി
വിശന്നോടിയെത്തിയതീ
മഞ്ഞിന്‍ വെളുപ്പില്‍.
കൂട്ടിത്തിരുമ്മി രക്തം പൊടിഞ്ഞ
കൈവെള്ളയാല്‍ താടി താങ്ങി
ചേര്‍ത്തടച്ച ജനലിലൂടെ കണ്ടു ;
മഞ്ഞില്‍ കുളിച്ച വിണ്ണും മണ്ണും മരങ്ങളും........
വെളുത്തു തുടുത്ത നാട് !
മഞ്ഞിനെത്തിളക്കുന്ന
സൂര്യന്‍ ചോദിക്കുന്നു
"മേ ഐ ഹെല്‍പ്?"
എന്തുദാരത! എന്തൊരു വിനയം!
നനവൂറുന്ന കമ്പിളിയൂരി എറിഞ്ഞ്
ചെരുപ്പും താക്കോലും മറന്ന്
ഓടിയിറങ്ങവേ
വാതില്‍ സ്വയമടഞ്ഞു പിന്നില്‍.
പതിയിരുന്ന ശീതക്കാറ്റിന്റെ
കനലുകള്‍
വേട്ട നായ്ക്കളായ് പൊതിയവേ
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച
സൂര്യന്‍ ആശംസിക്കുന്നു:-
"ഹാവെ നൈസ് ഡേ!"
__________

No comments:
Post a Comment