1 കൊളംബയിന്‍ ഹൈസ്കൂള്‍
ലൈബ്രറി ഹാളില്‍
അക്ഷരങ്ങളെ തഴുകിയിരുന്ന
സാറിനെയും സഹപാഠികളെയും
ആര്‍ത്തു ചിരിച്ചു കാഞ്ചി കളിച്ചു
ചോരച്ചരടില്‍ കോര്‍ത്തിട്ട കുട്ടിക്ക്
എന്തെങ്കിലും കുഴപ്പം?..............
ഹേയ്, പെര്ഫെക്ടലി നോര്‍മല്‍.
പണത്തിനു പണം, തടിക്കു തടി
നിറത്തിനു നിറം
ഒറ്റ മകന്‍.............
അച്ഛനും അമ്മയ്ക്കും
വേറെ വേറെ
ബംഗ്ളാവുകള്‍, കാറുകള്‍,
ബാങ്കുകള്‍, കാര്‍ഡുകള്‍,
കൂട്ടുകള്‍..............
ധൈര്യത്തിന്
ലൈസന്‍സുള്ള തോക്കുകളും
വേറെ വേറെ.
പിന്നെന്താ ആ കുട്ടിക്കു
വേണ്ടീര്‍ന്നെ?
ഞങ്ങളെല്ലാം
വേറെ വേറെ ചിന്തിച്ചിട്ടും
ഒരു പിടീം കിട്ടുന്നില്ല!
-------------
1 കൊള റാഡോയിലെ കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, ആര്‍ത്തു ചിരിച്ചു കൊണ്ട്
സഹപാഡികളെയും അദ്ധ്യാപകനെയും വെടിവെച്ചു കൊന്നു.
ലൈബ്രറി ഹാളില്‍
അക്ഷരങ്ങളെ തഴുകിയിരുന്ന
സാറിനെയും സഹപാഠികളെയും
ആര്‍ത്തു ചിരിച്ചു കാഞ്ചി കളിച്ചു
ചോരച്ചരടില്‍ കോര്‍ത്തിട്ട കുട്ടിക്ക്
എന്തെങ്കിലും കുഴപ്പം?..............
ഹേയ്, പെര്ഫെക്ടലി നോര്‍മല്‍.
പണത്തിനു പണം, തടിക്കു തടി
നിറത്തിനു നിറം
ഒറ്റ മകന്‍.............
അച്ഛനും അമ്മയ്ക്കും
വേറെ വേറെ
ബംഗ്ളാവുകള്‍, കാറുകള്‍,
ബാങ്കുകള്‍, കാര്‍ഡുകള്‍,
കൂട്ടുകള്‍..............
ധൈര്യത്തിന്
ലൈസന്‍സുള്ള തോക്കുകളും
വേറെ വേറെ.
പിന്നെന്താ ആ കുട്ടിക്കു
വേണ്ടീര്‍ന്നെ?
ഞങ്ങളെല്ലാം
വേറെ വേറെ ചിന്തിച്ചിട്ടും
ഒരു പിടീം കിട്ടുന്നില്ല!
-------------
1 കൊള റാഡോയിലെ കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, ആര്‍ത്തു ചിരിച്ചു കൊണ്ട്
സഹപാഡികളെയും അദ്ധ്യാപകനെയും വെടിവെച്ചു കൊന്നു.

No comments:
Post a Comment