മുറ്റത്ത്
തടിച്ചു കൊഴുത്തൊരു അണ്ണാറക്കണ്ണന്‍.
മിനുപ്പുള്ള മേനി വളച്ച്
തല വെട്ടിച്ച്
കരിമ്പിന്‍ പൂക്കല വാലിളക്കി
വാല്‍നട്ട്കായകള്‍ തുപ്പിത്തുപ്പി...........
"നമ്മടെ നാട്ടിലെ അണ്ണാനെത്ര ചെറുതാ
ഇതൊരു പൂച്ചേപ്പോലൊണ്ട്."
"തിന്നുവല്ല
വെറുതേ കടിച്ചു തുപ്പുവാ!"
ഞങ്ങളെ
കണ്ട ഭാവമില്ലാതെ
രണ്ടു കാലില്‍ പൊന്തിനിന്ന്
കൂട്ടുകാരികളുടെ ചുണ്ടില്‍
മാറിമാറി മുത്തമിട്ട്
പുറംകേറി മറിയുന്നവന്‍.
മുഖം തുടുത്ത ഭാര്യ
മോളെ അകത്തേക്കയച്ചു;
"ഇതുങ്ങക്കൊരു പെടീമില്ല
നമ്മടണ്ണാനാച്ചാല്‍
ആളനക്കം കേട്ടാലോടും."
(അതെയതെ
ഇണയുടെ പുറകെ ഇലമറവിലൂടെ!)
"ദാ നോക്ക്യേ കണ്ടോ?
ഇതുങ്ങക്ക് പൊറത്ത് വരയില്ല.
ശ്രീരാമാവര!"
------------
1 അമേരിക്കയില്‍ അണ്ണാന്‍റെ പുറത്ത് വര കാണുന്നില്ല.
തടിച്ചു കൊഴുത്തൊരു അണ്ണാറക്കണ്ണന്‍.
മിനുപ്പുള്ള മേനി വളച്ച്
തല വെട്ടിച്ച്
കരിമ്പിന്‍ പൂക്കല വാലിളക്കി
വാല്‍നട്ട്കായകള്‍ തുപ്പിത്തുപ്പി...........
"നമ്മടെ നാട്ടിലെ അണ്ണാനെത്ര ചെറുതാ
ഇതൊരു പൂച്ചേപ്പോലൊണ്ട്."
"തിന്നുവല്ല
വെറുതേ കടിച്ചു തുപ്പുവാ!"
ഞങ്ങളെ
കണ്ട ഭാവമില്ലാതെ
രണ്ടു കാലില്‍ പൊന്തിനിന്ന്
കൂട്ടുകാരികളുടെ ചുണ്ടില്‍
മാറിമാറി മുത്തമിട്ട്
പുറംകേറി മറിയുന്നവന്‍.
മുഖം തുടുത്ത ഭാര്യ
മോളെ അകത്തേക്കയച്ചു;
"ഇതുങ്ങക്കൊരു പെടീമില്ല
നമ്മടണ്ണാനാച്ചാല്‍
ആളനക്കം കേട്ടാലോടും."
(അതെയതെ
ഇണയുടെ പുറകെ ഇലമറവിലൂടെ!)
"ദാ നോക്ക്യേ കണ്ടോ?
ഇതുങ്ങക്ക് പൊറത്ത് വരയില്ല.
ശ്രീരാമാവര!"
------------
1 അമേരിക്കയില്‍ അണ്ണാന്‍റെ പുറത്ത് വര കാണുന്നില്ല.
