ലിഫ്റ്റിന്റെ ലാന്റിങ്ങില്‍ കളിക്കുന്ന
ചുന്തരിക്കുട്ടിയോട്
അമ്മ പേര് ചോദിച്ചു.
ഫ്രോക്കൊതുക്കിച്ചുരുങ്ങി അവള്‍ പറഞ്ഞു
നഹി ബെതാവൂന്ഗി.
തക്കാളിക്കോപം കണ്ട്
അമ്മ ചിരിച്ചു ; നഹി ബതാന!
അപ്പോള്‍ കൂട്ടുകാരില്‍ ഒരുത്തി:-
മേ ബെതാവൂം? ഐശ്വര്യ.
ചുന്തരിക്കുട്ടി അവളുടെ മുഖമടച്ച്
ഒറ്റയടി!
പോരുകൊഴികളെ വിട്ടു
പുറത്തേക്ക് നടക്കുമ്പോള്‍
അമ്മ എന്നോട് പറഞ്ഞു
കൊച്ചുന്നാളില്‍
നീയും വല്യ വയിശീല്യക്കാരിയായിരുന്നു
വെറുതെ ആരെങ്കിലും
പേരൊന്നു ചോദിച്ചാ മതി ...........
ഒരിക്കല്‍
അവധിക്കു വന്ന അമ്മാവന്‍ പറഞ്ഞു
ഈ പെണ്ണിന്റെ നാക്ക് സൂക്ഷിക്കണം
പിള്ളേരെ പിടുത്തക്കാരുള്ള കാലമാ!
എന്നിട്ടോ?
ഓ ......അന്നെങ്ങാണ്ട് ടീവീം മറ്റുമുണ്ടോ!
-----------------
ചുന്തരിക്കുട്ടിയോട്
അമ്മ പേര് ചോദിച്ചു.
ഫ്രോക്കൊതുക്കിച്ചുരുങ്ങി അവള്‍ പറഞ്ഞു
നഹി ബെതാവൂന്ഗി.
തക്കാളിക്കോപം കണ്ട്
അമ്മ ചിരിച്ചു ; നഹി ബതാന!
അപ്പോള്‍ കൂട്ടുകാരില്‍ ഒരുത്തി:-
മേ ബെതാവൂം? ഐശ്വര്യ.
ചുന്തരിക്കുട്ടി അവളുടെ മുഖമടച്ച്
ഒറ്റയടി!
പോരുകൊഴികളെ വിട്ടു
പുറത്തേക്ക് നടക്കുമ്പോള്‍
അമ്മ എന്നോട് പറഞ്ഞു
കൊച്ചുന്നാളില്‍
നീയും വല്യ വയിശീല്യക്കാരിയായിരുന്നു
വെറുതെ ആരെങ്കിലും
പേരൊന്നു ചോദിച്ചാ മതി ...........
ഒരിക്കല്‍
അവധിക്കു വന്ന അമ്മാവന്‍ പറഞ്ഞു
ഈ പെണ്ണിന്റെ നാക്ക് സൂക്ഷിക്കണം
പിള്ളേരെ പിടുത്തക്കാരുള്ള കാലമാ!
എന്നിട്ടോ?
ഓ ......അന്നെങ്ങാണ്ട് ടീവീം മറ്റുമുണ്ടോ!
-----------------

No comments:
Post a Comment