തലസ്ഥാനത്ത്നിന്ന്
വെറും കയ്യോടെ.
ഭാര്യയുടെ പ്രൊമോഷനും
മകന്‍റെ അത്മിഷനും ബാക്കി .
പെന്‍ഷനായതോടെ
യൂസ്ലെസ്സ് ആയി എന്നത്
ശരിതന്നെ ആവുമോ?
കടന്നു പോയ
കണ്ടക്ടറോട് വീണ്ടും.
"സാറേ ബാക്കി "
ചെളി തെറിക്കുന്ന ഒരു നോട്ടം കിട്ടി.
ക്ഷീണവും കടല്‍ക്കാറ്റും
താരാട്ടു പാടി.
കടവായിലൂടെ
ഉറക്കം ഒലിച്ചിറങ്ങി.
നാഗസ്വര മേളവും പട്ടുംപൊന്നും
സദ്യ മണവും............
ഞെട്ടി ഉണരവേ
മകളുടെ കല്യാണം
ഇനിയും ബാക്കി.
"ആള്‍ ഇറങ്ങണം "
തട്ടാതെ മുട്ടാതെ
ചവിട്ടാതെ
ബാഗിന്‍റെ പിടി വിടാതെ
മുണ്ടിന്റെ കോന്തല കുരുങ്ങാതെ
പൊടിക്കുപ്പി പോകാതെ
ഹാവൂ!
മുണ്ടുമാടിക്കുത്തി
നടക്കുമ്പോള്‍
അയ്യോ
എന്‍റെ ബാക്കി.
--------------

No comments:
Post a Comment