കാംബ്ളിയുടെ ചരിത്രം
തുടങ്ങുന്നത് അപ്പൂപ്പനിലാണ്,
ചെരുപ്പുകുത്തിയായിരുന്നു അങ്ങോര്‍.
ചതുര്‍വേദിയുടെ തുടക്കം
വേദങ്ങളില്‍ ആണത്രേ
പലിശക്കാരായിരുന്നു അവര്‍.
ഇരുവരുടെയും അപ്പൂപ്പന്മാര്‍
നഗരത്തിലേക്ക് കുടിയേറിയത്
വിഭജന കാലത്താണ്.
പണ്ടങ്ങളുടെ ഭാണ്ഡവുമായി
ചതുര്‍വേദി കഫ്പരെടിലും
തോല്ത്തുണ്ടുകളും
കൂടും കുടുക്കയുമായി
കാംബ്ളി ഗോവണ്ടിയിലും.
ചതുര്‍വേദിയുടെ തുടക്കം
ആക്രിയിലായിരുന്നു.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും...........
ചതുര്‍വേദികളുടെ വെച്ചടി
കൊണ്ക്രീറ്റിലായി.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും.........
കോണ്ക്രീറ്റ്, യാഗാശ്വം പോലെ
നഗരമാകെ പടര്‍ന്നു.
തേഞ്ഞ ചെരുപ്പ് ഒച്ചുപോലെ
ഗോവണ്ടിയിലും...........
ഒരു പൌര്‍ണമി ദിനത്തില്‍
ഗോവണ്ടിയില്‍
ഇറങ്ങി വന്നു ചതുര്‍വേദി.
കാംബ്ലിമാരൊക്കെ
ഏക്കെ ഫോര്‍ട്ടി സെവെന്‍
തൊട്ടു തൊഴുത്
ഒപ്പിട്ടു കൊടുത്തു.
കാര്‍ത്തിക് ഇടം തിരിഞ്ഞു നിന്നു:-
" എന്‍റെ ചരിത്ര ഭൂമിയാണിത്
ചരിത്രത്തിന് പണമല്ല
വീട് വേണം."
വൈര മോതിര ക്കൈകള്‍
സൗമ്യമായി നീണ്ടുവന്നു
കാംബ്ളിയുടെ തോളിലിരുന്നു:-
"മേരെ ഭയ്യാ
നീ നിന്‍റെ ചരിത്രം എഴുതിക്കോളൂ
തെല്ലു ദൂരെ കല്‍വയില്‍."
കാംബ്ളി അട്ടയെപ്പോലെ
തട്ടിമാറ്റി മോതിരക്കൈ.
കറന്റു പാഞ്ഞു..........!
കാംബ്ളിമാര്‍ കല്‍വയിലേക്കു മാഞ്ഞു!
നിമിഷം കൊണ്ട്
ഗോവണ്ടിയുടെ ചരിത്രം തിരുത്തി
ബുള്‍ഡോസ്സര്‍.
കാര്‍ത്തിക്കിന്റെ കുടില്‍ മാത്രം
നിലാവില്‍ തിളങ്ങി.
൨
അടുത്ത അമാവാസിയില്‍
വീണ്ടും വന്നു ചതുര്‍വേദി.
കാംബ്ളിയുടെ ചരിത്രം
ചാരമായി മിത്തിയില്‍ ഒഴുകി!
------------------
തുടങ്ങുന്നത് അപ്പൂപ്പനിലാണ്,
ചെരുപ്പുകുത്തിയായിരുന്നു അങ്ങോര്‍.
ചതുര്‍വേദിയുടെ തുടക്കം
വേദങ്ങളില്‍ ആണത്രേ
പലിശക്കാരായിരുന്നു അവര്‍.
ഇരുവരുടെയും അപ്പൂപ്പന്മാര്‍
നഗരത്തിലേക്ക് കുടിയേറിയത്
വിഭജന കാലത്താണ്.
പണ്ടങ്ങളുടെ ഭാണ്ഡവുമായി
ചതുര്‍വേദി കഫ്പരെടിലും
തോല്ത്തുണ്ടുകളും
കൂടും കുടുക്കയുമായി
കാംബ്ളി ഗോവണ്ടിയിലും.
ചതുര്‍വേദിയുടെ തുടക്കം
ആക്രിയിലായിരുന്നു.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും...........
ചതുര്‍വേദികളുടെ വെച്ചടി
കൊണ്ക്രീറ്റിലായി.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും.........
കോണ്ക്രീറ്റ്, യാഗാശ്വം പോലെ
നഗരമാകെ പടര്‍ന്നു.
തേഞ്ഞ ചെരുപ്പ് ഒച്ചുപോലെ
ഗോവണ്ടിയിലും...........
ഒരു പൌര്‍ണമി ദിനത്തില്‍
ഗോവണ്ടിയില്‍
ഇറങ്ങി വന്നു ചതുര്‍വേദി.
കാംബ്ലിമാരൊക്കെ
ഏക്കെ ഫോര്‍ട്ടി സെവെന്‍
തൊട്ടു തൊഴുത്
ഒപ്പിട്ടു കൊടുത്തു.
കാര്‍ത്തിക് ഇടം തിരിഞ്ഞു നിന്നു:-
" എന്‍റെ ചരിത്ര ഭൂമിയാണിത്
ചരിത്രത്തിന് പണമല്ല
വീട് വേണം."
വൈര മോതിര ക്കൈകള്‍
സൗമ്യമായി നീണ്ടുവന്നു
കാംബ്ളിയുടെ തോളിലിരുന്നു:-
"മേരെ ഭയ്യാ
നീ നിന്‍റെ ചരിത്രം എഴുതിക്കോളൂ
തെല്ലു ദൂരെ കല്‍വയില്‍."
കാംബ്ളി അട്ടയെപ്പോലെ
തട്ടിമാറ്റി മോതിരക്കൈ.
കറന്റു പാഞ്ഞു..........!
കാംബ്ളിമാര്‍ കല്‍വയിലേക്കു മാഞ്ഞു!
നിമിഷം കൊണ്ട്
ഗോവണ്ടിയുടെ ചരിത്രം തിരുത്തി
ബുള്‍ഡോസ്സര്‍.
കാര്‍ത്തിക്കിന്റെ കുടില്‍ മാത്രം
നിലാവില്‍ തിളങ്ങി.
൨
അടുത്ത അമാവാസിയില്‍
വീണ്ടും വന്നു ചതുര്‍വേദി.
കാംബ്ളിയുടെ ചരിത്രം
ചാരമായി മിത്തിയില്‍ ഒഴുകി!
------------------

No comments:
Post a Comment