കന്യാട്ടുകുളങ്ങരെ നിന്ന്
പറയെടുപ്പ്.
അമേരിക്കയില്‍ നിന്നെത്തിയ
ഒറ്റമകളും കുട്ടിയും
നോക്കി നില്‍ക്കെ
ഞാന്‍ പറയിട്ടു;
നഗ്ന പാദനായി
അര്‍ദ്ധനഗ്നനായി
ചന്ദനം തൊട്ട്
തുളസിയില ചെവിപ്പുറകില്‍ ചൂടി
കൈ കൂപ്പി............
പത്തില്‍ പഠിക്കുമ്പോള്‍
അമ്മയുടെ
വലിയൊരാഗ്രഹമായിരുന്നു...........
ഇടം തിരിഞ്ഞുനിന്ന്
അന്നതു നിരസിച്ചു.
സ്വര്‍ണം പൂശിയ ജീവതയില്‍
ദേവിയില്ല.
എന്നിട്ടും ഇന്ന് പറയിട്ടു.
കര്‍പ്പൂരപ്പുക
കൈക്കുമ്പിളില്‍ കോരി മണത്തു.
വാളിന്‍തുമ്പത്തെ ഭസ്മം തൊട്ടു.
ദക്ഷിണ കൊടുത്തു.
അമ്മയുടെ പടം ചിരിച്ചു!
---------------------
പറയെടുപ്പ്.
അമേരിക്കയില്‍ നിന്നെത്തിയ
ഒറ്റമകളും കുട്ടിയും
നോക്കി നില്‍ക്കെ
ഞാന്‍ പറയിട്ടു;
നഗ്ന പാദനായി
അര്‍ദ്ധനഗ്നനായി
ചന്ദനം തൊട്ട്
തുളസിയില ചെവിപ്പുറകില്‍ ചൂടി
കൈ കൂപ്പി............
പത്തില്‍ പഠിക്കുമ്പോള്‍
അമ്മയുടെ
വലിയൊരാഗ്രഹമായിരുന്നു...........
ഇടം തിരിഞ്ഞുനിന്ന്
അന്നതു നിരസിച്ചു.
സ്വര്‍ണം പൂശിയ ജീവതയില്‍
ദേവിയില്ല.
എന്നിട്ടും ഇന്ന് പറയിട്ടു.
കര്‍പ്പൂരപ്പുക
കൈക്കുമ്പിളില്‍ കോരി മണത്തു.
വാളിന്‍തുമ്പത്തെ ഭസ്മം തൊട്ടു.
ദക്ഷിണ കൊടുത്തു.
അമ്മയുടെ പടം ചിരിച്ചു!
---------------------

No comments:
Post a Comment