മുമിയാ
നീയെന്‍റെ രാജന്‍.
അന്യായത്തിന്റെ ചൂടില്‍ അക്ഷമം
തിളച്ചു പൊന്തിയ യുവരക്തം.
അസമയം എന്നവര്‍ക്ക് തോന്നിയടത്തൊക്കെ
അഭിമാനം തല പൊക്കിനിന്ന
ലൂയിമ
നീയും.
നാല്പത്തൊന്നു
ലോഹമുള്ളുകളാല്‍ ക്രൂശിത
നിര്‍ദ്ദോഷ താരുണ്യം
അമടു
നീയും.
കൊച്ചു പെങ്ങള്‍ വിളമ്പിയ അത്താഴം
കഴിച്ച് ഉല്ലസിച്ച് വരുംവഴി
ഇരുണ്ട നിറം കെട്ടി വലിച്ചിഴച്ച
ജെയിംസ്
നീയും.
വെളുപ്പിന്റെ ഹുങ്ക്
തെരുവില്‍ ഉരിഞ്ഞരച്ച മനസാക്ഷി
റോഡ്നി
നീയും.
നീയും നീയും നീയും.............
നീയുമെന്‍ രാജന്‍.
അധികാരം
കാമം തീര്‍ക്കാന്‍
കുത്തിക്കീറിയ നിറധമനി നീ.
ധാര്‍ഷ്ട്യം കുലച്ച ലിംഗത്തിന്റെ
പ്രഹരമേറ്റ് മുറിപ്പെട്ടവന്‍
വീശി അടിച്ചും ഉരുട്ടിയും
വലിച്ചകറ്റി കടത്തിയും
ചതച്ച
പച്ചമാംസ ത്തുടിപ്പു നീ.
രാജന്‍,
എന്‍റെ പൊന്നേ
ലോഹതണുപ്പ്
കാണാമറയത്തടച്ച
നീയെവിടെ? എവിടെ?
വേട്ടപ്പുക മണക്കുമീ
നഗര കാന്താരത്തില്‍
തേടിത്തളര്‍ന്നോരീ ഏട്ടനെ
ചുമലില്‍ താങ്ങേണ്ട നിന്നെ
കാണാതെങ്ങനെ മടങ്ങേണ്ടു ഞാന്‍?
നിന്‍റെ പേരു ജെപിച്ച്
ഇരുട്ടില്‍പ്പരതി
നാവു വരണ്ടിരിക്കുമാ
വൃദ്ധദമ്പതികളോട്
ഇനിയുമെന്ത്
ആശ്വാസ വാക്കു
പറയേണ്ടു ഞാന്‍?!
-------------
1 മുമിയ, ലുയിമ, അമടു, ജയിംസ്, റോഡ്നി - അമേരിക്കന്‍ സമൂഹത്തില്‍ ഇന്നും അകാരണമായി വേട്ടയാടപ്പെടുന്ന കറുത്ത വര്‍ഗത്തിന്റെ പ്രതിനിധികള്‍.
നീയെന്‍റെ രാജന്‍.
അന്യായത്തിന്റെ ചൂടില്‍ അക്ഷമം
തിളച്ചു പൊന്തിയ യുവരക്തം.
അസമയം എന്നവര്‍ക്ക് തോന്നിയടത്തൊക്കെ
അഭിമാനം തല പൊക്കിനിന്ന
ലൂയിമ
നീയും.
നാല്പത്തൊന്നു
ലോഹമുള്ളുകളാല്‍ ക്രൂശിത
നിര്‍ദ്ദോഷ താരുണ്യം
അമടു
നീയും.
കൊച്ചു പെങ്ങള്‍ വിളമ്പിയ അത്താഴം
കഴിച്ച് ഉല്ലസിച്ച് വരുംവഴി
ഇരുണ്ട നിറം കെട്ടി വലിച്ചിഴച്ച
ജെയിംസ്
നീയും.
വെളുപ്പിന്റെ ഹുങ്ക്
തെരുവില്‍ ഉരിഞ്ഞരച്ച മനസാക്ഷി
റോഡ്നി
നീയും.
നീയും നീയും നീയും.............
നീയുമെന്‍ രാജന്‍.
അധികാരം
കാമം തീര്‍ക്കാന്‍
കുത്തിക്കീറിയ നിറധമനി നീ.
ധാര്‍ഷ്ട്യം കുലച്ച ലിംഗത്തിന്റെ
പ്രഹരമേറ്റ് മുറിപ്പെട്ടവന്‍
വീശി അടിച്ചും ഉരുട്ടിയും
വലിച്ചകറ്റി കടത്തിയും
ചതച്ച
പച്ചമാംസ ത്തുടിപ്പു നീ.
രാജന്‍,
എന്‍റെ പൊന്നേ
ലോഹതണുപ്പ്
കാണാമറയത്തടച്ച
നീയെവിടെ? എവിടെ?
വേട്ടപ്പുക മണക്കുമീ
നഗര കാന്താരത്തില്‍
തേടിത്തളര്‍ന്നോരീ ഏട്ടനെ
ചുമലില്‍ താങ്ങേണ്ട നിന്നെ
കാണാതെങ്ങനെ മടങ്ങേണ്ടു ഞാന്‍?
നിന്‍റെ പേരു ജെപിച്ച്
ഇരുട്ടില്‍പ്പരതി
നാവു വരണ്ടിരിക്കുമാ
വൃദ്ധദമ്പതികളോട്
ഇനിയുമെന്ത്
ആശ്വാസ വാക്കു
പറയേണ്ടു ഞാന്‍?!
-------------
1 മുമിയ, ലുയിമ, അമടു, ജയിംസ്, റോഡ്നി - അമേരിക്കന്‍ സമൂഹത്തില്‍ ഇന്നും അകാരണമായി വേട്ടയാടപ്പെടുന്ന കറുത്ത വര്‍ഗത്തിന്റെ പ്രതിനിധികള്‍.

No comments:
Post a Comment