മാനത്തു മണ്ണുമുട്ടിക്കും
അംബരചുംബികള്‍.
കാലത്തെ ശലഭങ്ങളാക്കുന്ന
മ്യുസിയങ്ങള്‍.
തുള്ളിത്തുടിക്കുന്ന
1 വില്ലേജ് ,
ബ്രോഡ് വേ,
ലൈബ്രറികള്‍,
പുസ്തകശാലകള്‍.............
കാഴ്ച്ചക്കടലൂറ്റിക്കുടിക്കുവാന്‍
ഓടിത്തിരിയുമ്പോള്‍
ഉറക്കെ അതിശയിച്ചു ഞാന്‍
"കണ്ടിട്ടില്ലെന്നോ
മൂന്നു പതിറ്റാണ്ടിവിടെക്കഴിഞ്ഞ
നിങ്ങളീയമൂല്യ
നഗര കാഴ്ച്ചകള്‍ ഒന്നുമേ?!"
ചെറു ചിരിയോടെന്റെ ആതിഥേയന്‍
ചോദിച്ചതിനുത്തരം
"മുന്നണി പടയാളിക്കെന്തു
വഴിയോരക്കാഴ്ച സര്‍?!
ടൂറിസ്റ്റ് ആയി വന്നിവിടെ
കഴിഞ്ഞു സ്വയം ഒളിച്ചേറെനാള്‍
പിന്നെ
ഇമ്മിഗ്രന്റായി
സിറ്റിസനായി
കവാത്ത് ചവിട്ടിയിത്ര നാള്‍
പിള്ളേരെ
ഒരു നിലയ്ക്കാക്കുവാന്‍.
ഇനിയെനിക്കൊന്നു നീന്തിക്കുളിക്കണം
അച്ചന്‍കോവിലാറ്റിന്‍ കടവില്‍
അടിച്ചു നനയ്ക്കണം
ഈ കൂറയൊക്കെ
ബാറസോപ്പൊട്ടിച്ച കല്ലില്‍.
നടുവൊന്നു നീര്‍ത്തണമെനിക്കാ
ചക്കരമാവിന്‍ ചോട്ടില്‍.........."
"ഏതച്ചന്‍ കൊവിലാറെ"ന്ന
ചോദ്യമുള്ളിലടക്കി ഞാന്‍!
---------------
1.ഗ്രീന്‍വിച്ച് വില്ലേജ് - കലാകാരന്മാരുടെയും , എഴുത്തുകാരുടെയും വിഹാരരംഗം.
അംബരചുംബികള്‍.
കാലത്തെ ശലഭങ്ങളാക്കുന്ന
മ്യുസിയങ്ങള്‍.
തുള്ളിത്തുടിക്കുന്ന
1 വില്ലേജ് ,
ബ്രോഡ് വേ,
ലൈബ്രറികള്‍,
പുസ്തകശാലകള്‍.............
കാഴ്ച്ചക്കടലൂറ്റിക്കുടിക്കുവാന്‍
ഓടിത്തിരിയുമ്പോള്‍
ഉറക്കെ അതിശയിച്ചു ഞാന്‍
"കണ്ടിട്ടില്ലെന്നോ
മൂന്നു പതിറ്റാണ്ടിവിടെക്കഴിഞ്ഞ
നിങ്ങളീയമൂല്യ
നഗര കാഴ്ച്ചകള്‍ ഒന്നുമേ?!"
ചെറു ചിരിയോടെന്റെ ആതിഥേയന്‍
ചോദിച്ചതിനുത്തരം
"മുന്നണി പടയാളിക്കെന്തു
വഴിയോരക്കാഴ്ച സര്‍?!
ടൂറിസ്റ്റ് ആയി വന്നിവിടെ
കഴിഞ്ഞു സ്വയം ഒളിച്ചേറെനാള്‍
പിന്നെ
ഇമ്മിഗ്രന്റായി
സിറ്റിസനായി
കവാത്ത് ചവിട്ടിയിത്ര നാള്‍
പിള്ളേരെ
ഒരു നിലയ്ക്കാക്കുവാന്‍.
ഇനിയെനിക്കൊന്നു നീന്തിക്കുളിക്കണം
അച്ചന്‍കോവിലാറ്റിന്‍ കടവില്‍
അടിച്ചു നനയ്ക്കണം
ഈ കൂറയൊക്കെ
ബാറസോപ്പൊട്ടിച്ച കല്ലില്‍.
നടുവൊന്നു നീര്‍ത്തണമെനിക്കാ
ചക്കരമാവിന്‍ ചോട്ടില്‍.........."
"ഏതച്ചന്‍ കൊവിലാറെ"ന്ന
ചോദ്യമുള്ളിലടക്കി ഞാന്‍!
---------------
1.ഗ്രീന്‍വിച്ച് വില്ലേജ് - കലാകാരന്മാരുടെയും , എഴുത്തുകാരുടെയും വിഹാരരംഗം.

No comments:
Post a Comment