ഇന്ത്യാ ഡേ പരേഡില്‍
1 മാഡിസണ്‍ അവന്യുവില്‍
വരയന്‍ കുതിരകള്‍
ഒന്നിച്ചു കൂടി.
മൈക്രോവേവ് വിളമ്പിയ
മസാലദോശയും, സമോസയും കഴിച്ച്
സില്‍ക്ക്കുര്‍ത്തയുടെ ബട്ടണ്‍ അയച്ച്
ചുറ്റും നോക്കി അടക്കമോതി.
2 കേട്ടില്ലേ ?
"വെള്ളക്കുതിരകള്‍
അശ്വമേധം തുടരുന്നു
കറുത്തോരെയൊക്കെ
ചവുട്ടി മെതിയ്ക്കുന്നു."
"അതിനു നമുക്കെന്താ?
നമ്മള്‍ വെളുത്തല്ലേ;
വെളുപ്പില്‍ കറുത്ത ഭംഗി വരയുള്ള
( തലയുയര്‍ത്തി നടക്കുന്ന )
സുന്ദര സീബ്രകള്‍!"
" അതോ
കറുപ്പില്‍ വെള്ള വരയുള്ള
മൃഗങ്ങളോ? "
ഛെ. ഫോര്‍ഗെറ്റ് ഇറ്റ് !
അവര്‍
ലഹരിപ്പുല്ലുകള്‍
വാരി വലിച്ചു ചവ്യ്ക്കുന്നു;
എല്ലാമൊന്നു മറന്നു കിട്ടാന്‍!
---------------
1 മാന്‍ഹട്ടനില്‍ ഇന്ത്യാ ഡേ പരേഡ് നടത്താറുള്ള നീളന്‍ തെരുവ്.
2അമേരിക്കന്‍ മനസാക്ഷിയില്‍ ഇപ്പോഴും പ്രശ്നമാണ് തൊലിനിറം.
1 മാഡിസണ്‍ അവന്യുവില്‍
വരയന്‍ കുതിരകള്‍
ഒന്നിച്ചു കൂടി.
മൈക്രോവേവ് വിളമ്പിയ
മസാലദോശയും, സമോസയും കഴിച്ച്
സില്‍ക്ക്കുര്‍ത്തയുടെ ബട്ടണ്‍ അയച്ച്
ചുറ്റും നോക്കി അടക്കമോതി.
2 കേട്ടില്ലേ ?
"വെള്ളക്കുതിരകള്‍
അശ്വമേധം തുടരുന്നു
കറുത്തോരെയൊക്കെ
ചവുട്ടി മെതിയ്ക്കുന്നു."
"അതിനു നമുക്കെന്താ?
നമ്മള്‍ വെളുത്തല്ലേ;
വെളുപ്പില്‍ കറുത്ത ഭംഗി വരയുള്ള
( തലയുയര്‍ത്തി നടക്കുന്ന )
സുന്ദര സീബ്രകള്‍!"
" അതോ
കറുപ്പില്‍ വെള്ള വരയുള്ള
മൃഗങ്ങളോ? "
ഛെ. ഫോര്‍ഗെറ്റ് ഇറ്റ് !
അവര്‍
ലഹരിപ്പുല്ലുകള്‍
വാരി വലിച്ചു ചവ്യ്ക്കുന്നു;
എല്ലാമൊന്നു മറന്നു കിട്ടാന്‍!
---------------
1 മാന്‍ഹട്ടനില്‍ ഇന്ത്യാ ഡേ പരേഡ് നടത്താറുള്ള നീളന്‍ തെരുവ്.
2അമേരിക്കന്‍ മനസാക്ഷിയില്‍ ഇപ്പോഴും പ്രശ്നമാണ് തൊലിനിറം.

No comments:
Post a Comment