പൊട്ടിയ കളിപ്പാട്ടങ്ങള്‍
ചേര്‍ത്തുവെച്ചു കളിക്കുവാന്‍
ബാല്‍ക്കണിയുടെ കോണില്‍
ഇത്തിരി ഇടം.
മൂന്നു കരിവരകള്‍ക്ക് മുന്നില്‍
ബാറ്റു വീശുവാന്‍
ആണുങ്ങടെ ബോഗിയില്‍
സ്നേഹ പ്പെണ്ണിന്
കൈവലയ കവചമുണ്ടാക്കുവാന്‍
ആരാന്‍റെ ഫ്ലാറ്റിന്‍റെ
ഒറ്റമുറിയില്‍
സ്റ്റൊവും ബക്കറ്റും ഒതുക്കി
മധുവിധു വേര്‍പ്പിനാല്‍
പങ്ക നനയ്ക്കുവാന്‍
കാമക്കണ്ണുകള്‍ മൂടി
കുഞ്ഞിനെ ഊട്ടുവാന്‍
പാച്ചില്‍പ്പെരുംപറയില്‍
ഉള്‍ക്കാത് കൂര്‍പ്പിക്കുവാന്‍
ചോറിനു ചത്തു ജീവിച്ചതിന്റെ
അടയാളം കുറിക്കുവാന്‍
പെന്‍ഷന്‍ കസേര മടക്കിവെച്ചു
നാറ്റമാകാതെ മറയുവാന്‍
വേണം
ഇടം ഇത്തിരി ഇടം.
---------------
ചേര്‍ത്തുവെച്ചു കളിക്കുവാന്‍
ബാല്‍ക്കണിയുടെ കോണില്‍
ഇത്തിരി ഇടം.
മൂന്നു കരിവരകള്‍ക്ക് മുന്നില്‍
ബാറ്റു വീശുവാന്‍
ആണുങ്ങടെ ബോഗിയില്‍
സ്നേഹ പ്പെണ്ണിന്
കൈവലയ കവചമുണ്ടാക്കുവാന്‍
ആരാന്‍റെ ഫ്ലാറ്റിന്‍റെ
ഒറ്റമുറിയില്‍
സ്റ്റൊവും ബക്കറ്റും ഒതുക്കി
മധുവിധു വേര്‍പ്പിനാല്‍
പങ്ക നനയ്ക്കുവാന്‍
കാമക്കണ്ണുകള്‍ മൂടി
കുഞ്ഞിനെ ഊട്ടുവാന്‍
പാച്ചില്‍പ്പെരുംപറയില്‍
ഉള്‍ക്കാത് കൂര്‍പ്പിക്കുവാന്‍
ചോറിനു ചത്തു ജീവിച്ചതിന്റെ
അടയാളം കുറിക്കുവാന്‍
പെന്‍ഷന്‍ കസേര മടക്കിവെച്ചു
നാറ്റമാകാതെ മറയുവാന്‍
വേണം
ഇടം ഇത്തിരി ഇടം.
---------------

No comments:
Post a Comment