വിസ കിട്ടിയ സന്തോഷം
തുള്ളിച്ചാടി
ജുഹു ബീച്ചില്‍..........
ഇരുണ്ട മാനക്കീഴില്‍
പടിഞ്ഞാറുനിന്ന്
മദാലസകള്‍ മുടിയഴിച്ച് ,
കലങ്ങിയ നീലക്കണ്ണില്‍
കുസ്രിതി നുരച്ച്
പാല്‍ച്ചിരി പതച്ച്
ആരവ സംഗീതത്തോടെ
നഗരത്തെ വാരിപ്പുണരാന്‍
മുമ്പേ മുമ്പേ.......
അവരിട്ടു പോയ
അടിയുടുപ്പില്‍
ക്രിക്കറ്റ് പിള്ളേരുടെ
റബ്ബര്‍പന്ത് കുരുങ്ങുന്നു........
കടല്‍ ഹരം
നനവെട്ടം
ഇക്കിളിക്കളികള്‍
ഫോട്ടോ ഫ്ലാഷുകള്‍.........
കല്യാണപ്പാന്ടു തെറുത്തുകേറ്റി
ഞാന്‍ പടിഞ്ഞാട്ടിറങ്ങി.
കരയ്ക്കുനിന്ന മാലിനി
എന്നെ ത്തടയുവാന്‍
കൈയുയര്‍ത്തി........
നിര്‍ബന്ധിക്കണ്ട
അവളിറങ്ങില്ല .
കാഞ്ചീപുരത്തിന്റെ തുമ്പൊന്നുയര്‍ത്തില്ല.
തള്ള വിരല്‍ ഉറപ്പിച്ചു
പിച്ചവെച്ച് ഇറങ്ങുമ്പോള്‍
ചിരിച്ച്ചലച്ച്
അര ചുറ്റി
മല പോലൊരു തിര.
കാലിന്നടിയില്‍ നിന്ന് ഊര്ന്നു പോകുന്ന മണ്ണ്
മാലിനി
ഓടി വന്ന് പിടിച്ചു കയറ്റി
ഈശ്ശോ..........ഇപ്പക്കൊണ്ടു പോയേനെ!
കാലില്‍ത്തടഞ്ഞ
റബ്ബര്‍ ഉറ തട്ടി എറിഞ്ഞ്
വീട്ടിലേക്കു നടക്കെ,
കരി മണ്ണ് ഇറ്റുന്ന കാഞ്ചീപുരം
ഉടന്‍ ഡ്രൈ വാഷിനു കൊടുക്കാന്‍ ഉറച്ചു.
അവളെന്തു ഉറച്ച്ചോ ആവോ
എന്റെ കല്യാണ പ്പാന്റിനെ പ്പറ്റി !!
_____________________
തുള്ളിച്ചാടി
ജുഹു ബീച്ചില്‍..........
ഇരുണ്ട മാനക്കീഴില്‍
പടിഞ്ഞാറുനിന്ന്
മദാലസകള്‍ മുടിയഴിച്ച് ,
കലങ്ങിയ നീലക്കണ്ണില്‍
കുസ്രിതി നുരച്ച്
പാല്‍ച്ചിരി പതച്ച്
ആരവ സംഗീതത്തോടെ
നഗരത്തെ വാരിപ്പുണരാന്‍
മുമ്പേ മുമ്പേ.......
അവരിട്ടു പോയ
അടിയുടുപ്പില്‍
ക്രിക്കറ്റ് പിള്ളേരുടെ
റബ്ബര്‍പന്ത് കുരുങ്ങുന്നു........
കടല്‍ ഹരം
നനവെട്ടം
ഇക്കിളിക്കളികള്‍
ഫോട്ടോ ഫ്ലാഷുകള്‍.........
കല്യാണപ്പാന്ടു തെറുത്തുകേറ്റി
ഞാന്‍ പടിഞ്ഞാട്ടിറങ്ങി.
കരയ്ക്കുനിന്ന മാലിനി
എന്നെ ത്തടയുവാന്‍
കൈയുയര്‍ത്തി........
നിര്‍ബന്ധിക്കണ്ട
അവളിറങ്ങില്ല .
കാഞ്ചീപുരത്തിന്റെ തുമ്പൊന്നുയര്‍ത്തില്ല.
തള്ള വിരല്‍ ഉറപ്പിച്ചു
പിച്ചവെച്ച് ഇറങ്ങുമ്പോള്‍
ചിരിച്ച്ചലച്ച്
അര ചുറ്റി
മല പോലൊരു തിര.
കാലിന്നടിയില്‍ നിന്ന് ഊര്ന്നു പോകുന്ന മണ്ണ്
മാലിനി
ഓടി വന്ന് പിടിച്ചു കയറ്റി
ഈശ്ശോ..........ഇപ്പക്കൊണ്ടു പോയേനെ!
കാലില്‍ത്തടഞ്ഞ
റബ്ബര്‍ ഉറ തട്ടി എറിഞ്ഞ്
വീട്ടിലേക്കു നടക്കെ,
കരി മണ്ണ് ഇറ്റുന്ന കാഞ്ചീപുരം
ഉടന്‍ ഡ്രൈ വാഷിനു കൊടുക്കാന്‍ ഉറച്ചു.
അവളെന്തു ഉറച്ച്ചോ ആവോ
എന്റെ കല്യാണ പ്പാന്റിനെ പ്പറ്റി !!
_____________________

No comments:
Post a Comment