ആഗാസ്റ്റു 15 ന്
ആസാദ് മൈദാനത്തിന്റെ കോണില്‍
അടുത്തടുത്താണ്
ശവങ്ങള്‍ രണ്ടും കണ്ടത്.
പത്തിരുപതു വര്‍ഷം
വാതില്‍ മുറിക്കാത്ത അയല്‍ക്കാരായിരുന്നു
ഓഫീസ് യാത്രയിലെ
ശീട്ട് കൂട്ടുകാര്‍.
തുറുപ്പ് എടുത്തിട്ടില്ല
തമ്മില്‍ ഒരിക്കലും.
ഒന്നാമന്റെ തൊണ്ടയില്‍
മൂത്രം നനഞ്ഞ ഇഷ്ടികക്കഷണം
തള്ളിക്കയറ്റിയതാണ്.
രണ്ടാമന്‍റെ കൊരവള്ളിയില്‍
മൂന്നു മുനയുള്ള മുള്ള്
ആഴ്ത്തിയിറക്കിയിരിക്കുന്നു.
വിശ്വാസങ്ങള്‍ക്ക് വേണ്ടിയാവണം
പിടിവലി ലക്ഷണം ഇല്ല.
എല്ലാരും ഒതുങ്ങിയപ്പോള്‍
ഒന്നാമന്റെ ഭാര്യ അടക്കം പറഞ്ഞു:-
"അങ്ങേരീയെടെയായി
മാറ്റട്ടെറച്ചി തീരെ നിര്‍ത്തിയിരിക്കുന്നു .
കൂട്ടുകൂടി
തെരുവോരത്തെ ഫ്രൂട്സാക്കിയിരിക്കുന്നു;
മൂന്നു മുനയുള്ള മുള്ളുകൊണ്ട്
കുത്തിക്കുത്തി."
രണ്ടാമത്തി :-
." അങ്ങോരാനെങ്കി
മുള്ളീട്ട് ഇപ്പോഴിപ്പോ
വെള്ളത്തിനു പകരം
ഇഷ്ടികക്കഷണം ആക്കീര്‍ന്നു."
പാഞ്ഞിരമ്പി കുലുക്കിപ്പറത്തിയ
ഡബിള്‍ ഫാസ്ടിട്ടു പോയ
ശൂന്യതയില്‍
അവരുടെ വിരലുകള്‍ കോര്‍ന്നു ;
നനകണ്ണുകള്‍ ഇടയാതെ
മണ്ണില്‍ കളിക്കുന്ന
മക്കളെ നോക്കി
വീഴാതെ!
-----------
ആസാദ് മൈദാനത്തിന്റെ കോണില്‍
അടുത്തടുത്താണ്
ശവങ്ങള്‍ രണ്ടും കണ്ടത്.
പത്തിരുപതു വര്‍ഷം
വാതില്‍ മുറിക്കാത്ത അയല്‍ക്കാരായിരുന്നു
ഓഫീസ് യാത്രയിലെ
ശീട്ട് കൂട്ടുകാര്‍.
തുറുപ്പ് എടുത്തിട്ടില്ല
തമ്മില്‍ ഒരിക്കലും.
ഒന്നാമന്റെ തൊണ്ടയില്‍
മൂത്രം നനഞ്ഞ ഇഷ്ടികക്കഷണം
തള്ളിക്കയറ്റിയതാണ്.
രണ്ടാമന്‍റെ കൊരവള്ളിയില്‍
മൂന്നു മുനയുള്ള മുള്ള്
ആഴ്ത്തിയിറക്കിയിരിക്കുന്നു.
വിശ്വാസങ്ങള്‍ക്ക് വേണ്ടിയാവണം
പിടിവലി ലക്ഷണം ഇല്ല.
എല്ലാരും ഒതുങ്ങിയപ്പോള്‍
ഒന്നാമന്റെ ഭാര്യ അടക്കം പറഞ്ഞു:-
"അങ്ങേരീയെടെയായി
മാറ്റട്ടെറച്ചി തീരെ നിര്‍ത്തിയിരിക്കുന്നു .
കൂട്ടുകൂടി
തെരുവോരത്തെ ഫ്രൂട്സാക്കിയിരിക്കുന്നു;
മൂന്നു മുനയുള്ള മുള്ളുകൊണ്ട്
കുത്തിക്കുത്തി."
രണ്ടാമത്തി :-
." അങ്ങോരാനെങ്കി
മുള്ളീട്ട് ഇപ്പോഴിപ്പോ
വെള്ളത്തിനു പകരം
ഇഷ്ടികക്കഷണം ആക്കീര്‍ന്നു."
പാഞ്ഞിരമ്പി കുലുക്കിപ്പറത്തിയ
ഡബിള്‍ ഫാസ്ടിട്ടു പോയ
ശൂന്യതയില്‍
അവരുടെ വിരലുകള്‍ കോര്‍ന്നു ;
നനകണ്ണുകള്‍ ഇടയാതെ
മണ്ണില്‍ കളിക്കുന്ന
മക്കളെ നോക്കി
വീഴാതെ!
-----------

No comments:
Post a Comment