എന്റമ്മ
കഞ്ഞി വിളമ്പി വെച്ചു
നട്ടുച്ച ആക്കിയിരുന്നു അര്‍ദ്ധ രാത്രികള്‍.
കേട്ടു ബൂട്ടെന്നു ഞെട്ടി ഉണര്‍ന്നവള്‍.
പതുങ്ങി പിന്‍വാതില്‍ ചാരി എത്തുമ്പോള്‍
ചോറായ് , മഷിയായ്
നിറവായവള്‍.
കുത്തഴിഞ്ഞ താളുകള്‍
ഈറന്‍ വറ്റ്കൊണ്ട് ഒട്ടിച്ച് ഏകിയോള്‍.
ഇന്നെന്‍റെ മകന്‍റമ്മ
ഇന്റെര്‍നെറ്റിന്റെ നീലയെന്ന്
പെഗ്ഗൊന്നു കൂടിപ്പോയാല്‍ ബൈക്കെന്നു
ഉള്ളു പൊള്ളുന്നവള്‍.
കേട്ടു ബൂട്ടെന്നോടി
ബാല്‍ക്കണി തുറക്കുന്നവള്‍.
വേര്‍പ്പില്‍ അലിഞ്ഞ
പെര്ഫ്യുമില്‍
പെണ്ണ് ഉണ്ടോന്ന് മണക്കുന്നവള്‍.
വിസ വീശിപ്പറന്നെന്ന്
ഞെട്ടി ഉണരുന്നവള്‍.
അമ്മ. അമ്മ.
-------------
കഞ്ഞി വിളമ്പി വെച്ചു
നട്ടുച്ച ആക്കിയിരുന്നു അര്‍ദ്ധ രാത്രികള്‍.
കേട്ടു ബൂട്ടെന്നു ഞെട്ടി ഉണര്‍ന്നവള്‍.
പതുങ്ങി പിന്‍വാതില്‍ ചാരി എത്തുമ്പോള്‍
ചോറായ് , മഷിയായ്
നിറവായവള്‍.
കുത്തഴിഞ്ഞ താളുകള്‍
ഈറന്‍ വറ്റ്കൊണ്ട് ഒട്ടിച്ച് ഏകിയോള്‍.
ഇന്നെന്‍റെ മകന്‍റമ്മ
ഇന്റെര്‍നെറ്റിന്റെ നീലയെന്ന്
പെഗ്ഗൊന്നു കൂടിപ്പോയാല്‍ ബൈക്കെന്നു
ഉള്ളു പൊള്ളുന്നവള്‍.
കേട്ടു ബൂട്ടെന്നോടി
ബാല്‍ക്കണി തുറക്കുന്നവള്‍.
വേര്‍പ്പില്‍ അലിഞ്ഞ
പെര്ഫ്യുമില്‍
പെണ്ണ് ഉണ്ടോന്ന് മണക്കുന്നവള്‍.
വിസ വീശിപ്പറന്നെന്ന്
ഞെട്ടി ഉണരുന്നവള്‍.
അമ്മ. അമ്മ.
-------------

No comments:
Post a Comment