ഡോംബിവല്ലിയിലെ
കവിസമ്മേളനത്തിലാണ്
നാണപ്പേട്ടന്‍
തിരികെ വന്നെന്നറിഞ്ഞത്.
നഗരത്തില്‍
നാല്‍പ്പതു വര്‍ഷം
ലോക്കലിന്റെ നാലാമിടത്തില്‍
അരച്ചന്തിയില്‍ ജീവിച്ച് മടുത്ത്
നാട്ടിലെത്തിയൊന്നു
നടുനീര്‍ക്കാന്‍ പോയ
നാണപ്പേട്ടന്‍
പുഴക്കരയിലെ
പുത്തന്‍ വീടു വിറ്റ്
എന്തേ തിരികെ ...........?
"സീറ്റില്‍ മൂന്നുപേര്
കവച്ചങ്ങിരിക്കും കുട്ടാ.
പൊള്ളുന്ന ചൂടില്‍
കമ്പിയില്‍ത്തൂങ്ങി
ബോധംകെട്ടു വീണാലും
കിട്ടില്ലവിടെ
അരച്ചന്തിക്കിടം."
ചായയും സമോസയും കഴിച്ച്
കവിത ചൊല്ലി നേരമേറെയായ്.
കിട്ടി കല്യാണ്‍ഫാസ്റ്റിലിടം
മുഴുച്ചന്തിക്കിരുവര്‍ക്കും!
------------
കവിസമ്മേളനത്തിലാണ്
നാണപ്പേട്ടന്‍
തിരികെ വന്നെന്നറിഞ്ഞത്.
നഗരത്തില്‍
നാല്‍പ്പതു വര്‍ഷം
ലോക്കലിന്റെ നാലാമിടത്തില്‍
അരച്ചന്തിയില്‍ ജീവിച്ച് മടുത്ത്
നാട്ടിലെത്തിയൊന്നു
നടുനീര്‍ക്കാന്‍ പോയ
നാണപ്പേട്ടന്‍
പുഴക്കരയിലെ
പുത്തന്‍ വീടു വിറ്റ്
എന്തേ തിരികെ ...........?
"സീറ്റില്‍ മൂന്നുപേര്
കവച്ചങ്ങിരിക്കും കുട്ടാ.
പൊള്ളുന്ന ചൂടില്‍
കമ്പിയില്‍ത്തൂങ്ങി
ബോധംകെട്ടു വീണാലും
കിട്ടില്ലവിടെ
അരച്ചന്തിക്കിടം."
ചായയും സമോസയും കഴിച്ച്
കവിത ചൊല്ലി നേരമേറെയായ്.
കിട്ടി കല്യാണ്‍ഫാസ്റ്റിലിടം
മുഴുച്ചന്തിക്കിരുവര്‍ക്കും!
------------

No comments:
Post a Comment