വെറുമൊരിടമല്ല വീട്
കാറ്റും
വെളിച്ചവും
പോഷകവും
വേണമതിന്.
ഹൃദയമുണ്ട് വീടിന്.
നമ്മോടൊപ്പം തേങ്ങുകയും
തുള്ളിച്ചാടുകയും ചെയ്യുന്നത്.
രാവിലെ വേഷമിട്ടിറങ്ങുമ്പോള്‍
മുണ്ടിന്‍റെ കോന്തല ഒതുക്കുന്നതും
പൊട്ടു ശരിയാക്കുന്നതും
വീടാണ്.
ഓഫീസിലേക്കും
വിദ്യാലയത്തിലേക്കും
തിരക്കിട്ടോടുമ്പോള്‍
നിര്‍ത്താതെ ടാറ്റാ പറയുന്നുണ്ടത്.
തിരിച്ചെത്തുംവരെ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
നമ്മുടെ ഒച്ച കടുത്താല്‍
വീട്
നിറകണ്ണുകളോടെ
കതകിന്റെ മൂലയില്‍ ഒതുങ്ങുന്നു.
ഒച്ച കിലുങ്ങുമ്പോള്‍
മുറികള്‍തോറും
കക്കു കളിയ്ക്കുന്നു.
ദൂരെദിക്കിലുള്ള
മക്കളുടെയരികിലേക്ക്
ഏറെ നാളത്തേക്ക് പോയാല്‍
വീട്
പൊടിപൊടിയായി
കണ്ണീര്‍ പോഴിയ്ക്കും.
തിരിച്ചെത്തുമ്പോള്‍
അടങ്കലം ആശ്ലേഷിയ്ക്കുന്നു.
ആശ്വാസമായി പൊതിഞ്ഞ്
സാവധാനം
സോഫയിലേക്ക് ചായ്ക്കുന്നു.
വീടിന് ഉറക്കമെന്നതേയില്ല.
പകല്‍ നമ്മേക്കുറിച്ച് ചിന്തിച്ചും
രാത്രിയില്‍ വീശിത്തന്നും
ഉറക്കമിളയ്ക്കുന്നു.
നമ്മള്‍
വെള്ളയുടുത്തു കിടക്കുമ്പോഴും
വീടു വില്ക്കുമ്പോഴും
ഉഷ്ണമായി
അതുഴറും
ഇന്ദ്രിയങ്ങള്‍
ആയിരമാണ് വീടിന്.
എല്ലാം
കേള്‍ക്കുന്നു
മണക്കുന്നു
രുചിയ്ക്കുന്നു
തൊട്ടറിയുന്നു
ഉള്ളിന്‍റെ ഉള്ളറിയുന്നു.
അരുതാത്തത് നടന്നാല്‍
വിഷാദരോഗിയാവും വീട്;
കാളിംഗ്ബെല്ലിനെയും പേടിയ്ക്കും
ബാല്‍ക്കണിയില്‍ വരാറുള്ള കിളികളെ
ആട്ടിപ്പായിയ്ക്കും
വീടു പറയുന്നതൊക്കെ
നാം ശ്രദ്ധയോടെ കേള്‍ക്കെണ്ടതുണ്ട്
സ്വന്തമെന്നോര്‍ത്ത് താലോലിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍
ചുറ്റിനും പതുങ്ങുന്ന കാട്
അരിച്ചരിച്ച്
അകത്തേക്കു വരും
വീടിനെ വിഴുങ്ങും.
----------
കാറ്റും
വെളിച്ചവും
പോഷകവും
വേണമതിന്.
ഹൃദയമുണ്ട് വീടിന്.
നമ്മോടൊപ്പം തേങ്ങുകയും
തുള്ളിച്ചാടുകയും ചെയ്യുന്നത്.
രാവിലെ വേഷമിട്ടിറങ്ങുമ്പോള്‍
മുണ്ടിന്‍റെ കോന്തല ഒതുക്കുന്നതും
പൊട്ടു ശരിയാക്കുന്നതും
വീടാണ്.
ഓഫീസിലേക്കും
വിദ്യാലയത്തിലേക്കും
തിരക്കിട്ടോടുമ്പോള്‍
നിര്‍ത്താതെ ടാറ്റാ പറയുന്നുണ്ടത്.
തിരിച്ചെത്തുംവരെ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
നമ്മുടെ ഒച്ച കടുത്താല്‍
വീട്
നിറകണ്ണുകളോടെ
കതകിന്റെ മൂലയില്‍ ഒതുങ്ങുന്നു.
ഒച്ച കിലുങ്ങുമ്പോള്‍
മുറികള്‍തോറും
കക്കു കളിയ്ക്കുന്നു.
ദൂരെദിക്കിലുള്ള
മക്കളുടെയരികിലേക്ക്
ഏറെ നാളത്തേക്ക് പോയാല്‍
വീട്
പൊടിപൊടിയായി
കണ്ണീര്‍ പോഴിയ്ക്കും.
തിരിച്ചെത്തുമ്പോള്‍
അടങ്കലം ആശ്ലേഷിയ്ക്കുന്നു.
ആശ്വാസമായി പൊതിഞ്ഞ്
സാവധാനം
സോഫയിലേക്ക് ചായ്ക്കുന്നു.
വീടിന് ഉറക്കമെന്നതേയില്ല.
പകല്‍ നമ്മേക്കുറിച്ച് ചിന്തിച്ചും
രാത്രിയില്‍ വീശിത്തന്നും
ഉറക്കമിളയ്ക്കുന്നു.
നമ്മള്‍
വെള്ളയുടുത്തു കിടക്കുമ്പോഴും
വീടു വില്ക്കുമ്പോഴും
ഉഷ്ണമായി
അതുഴറും
ഇന്ദ്രിയങ്ങള്‍
ആയിരമാണ് വീടിന്.
എല്ലാം
കേള്‍ക്കുന്നു
മണക്കുന്നു
രുചിയ്ക്കുന്നു
തൊട്ടറിയുന്നു
ഉള്ളിന്‍റെ ഉള്ളറിയുന്നു.
അരുതാത്തത് നടന്നാല്‍
വിഷാദരോഗിയാവും വീട്;
കാളിംഗ്ബെല്ലിനെയും പേടിയ്ക്കും
ബാല്‍ക്കണിയില്‍ വരാറുള്ള കിളികളെ
ആട്ടിപ്പായിയ്ക്കും
വീടു പറയുന്നതൊക്കെ
നാം ശ്രദ്ധയോടെ കേള്‍ക്കെണ്ടതുണ്ട്
സ്വന്തമെന്നോര്‍ത്ത് താലോലിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍
ചുറ്റിനും പതുങ്ങുന്ന കാട്
അരിച്ചരിച്ച്
അകത്തേക്കു വരും
വീടിനെ വിഴുങ്ങും.
----------

No comments:
Post a Comment