ആഴ്ചയിലാഴ്ചയില്‍
ഫൊണിലൂടാശമോള്‍
ഞങ്ങളേയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്‍റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്കു പകര്‍ന്നു.
ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍,
ഡിഗ്രികള്‍ നേടിയ
നീഗ്രോ യുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ടു സ്കയിപ്പിലൂടെത്തിയിരുവരും
ആശംസയര്‍ഥിച്ചു നിന്നു.
നീറിപ്പുകയുമാകുല ചിന്തകള്‍
ഞങ്ങള്‍ ആശയ്ക്കുമുന്നില്‍ നിരത്തി:-
നിനക്കായി പണ്ടേ
മുത്തശ്ശിയേല്പ്പിച്ചോരു
ഒഡിയാണമാര്‍ക്കു നല്‍കേണ്ടു?
ഇരുപതു വര്‍ഷമായ്
ഓരോ മണികളായ്
ഞങ്ങള്‍ ഒരുക്കിയ
നിറപറയെന്തു ചെയ്യേണ്ടു?
കിട്ടി
അലബാമയില്‍നിന്നീമെയില്‍ ഉടനടി:-
ഒഡിയാണമഴിച്ച് പണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടി വിതറുക
ഏറുമ്പുകള്‍ക്കഷ്ടിയാകട്ടെ.
--------------
ഫൊണിലൂടാശമോള്‍
ഞങ്ങളേയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്‍റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്കു പകര്‍ന്നു.
ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍,
ഡിഗ്രികള്‍ നേടിയ
നീഗ്രോ യുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ടു സ്കയിപ്പിലൂടെത്തിയിരുവരും
ആശംസയര്‍ഥിച്ചു നിന്നു.
നീറിപ്പുകയുമാകുല ചിന്തകള്‍
ഞങ്ങള്‍ ആശയ്ക്കുമുന്നില്‍ നിരത്തി:-
നിനക്കായി പണ്ടേ
മുത്തശ്ശിയേല്പ്പിച്ചോരു
ഒഡിയാണമാര്‍ക്കു നല്‍കേണ്ടു?
ഇരുപതു വര്‍ഷമായ്
ഓരോ മണികളായ്
ഞങ്ങള്‍ ഒരുക്കിയ
നിറപറയെന്തു ചെയ്യേണ്ടു?
കിട്ടി
അലബാമയില്‍നിന്നീമെയില്‍ ഉടനടി:-
ഒഡിയാണമഴിച്ച് പണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടി വിതറുക
ഏറുമ്പുകള്‍ക്കഷ്ടിയാകട്ടെ.
--------------

No comments:
Post a Comment