പെന്‍ഷനോട് ഒത്ത
പണവും സാവകാശവും
പിഷാരടിമാസ്റ്റര്‍
പുസ്തക(സ്വപ്ന) ശേഖരമാക്കി.
പൊടി പിടിയ്ക്കാതെ സണ്‍മൈക്ക,
പുഴുക്കുത്തിനും
പുഴുക്കത്തിനും ഏസി............
കോര്‍പറെറ്റ് കോണിയില്‍ ഉറച്ചുനിന്ന്‍
മക്കളും
കളിപ്പാട്ടങ്ങള്‍ക്കിടയിലിരുന്ന്‍
പേരമക്കളും
പുസ്തകം അടുക്കിക്കൊണ്ടിരിയ്ക്കെ
പിഷാരടിമാസ്റ്റര്‍
ചാരുകസേരയില്‍
ഒരു വശത്തേക്കു ചരിഞ്ഞു.
ഇന്നു ചെല്ലുമ്പോള്‍
അലമാരകളൊക്കെ കാലി!
ഇസ്തിരിയുടയാത്ത വെള്ള ഷര്‍ട്ട്‌പോലെ
സണ്‍മൈക്ക തിളങ്ങുന്നു.
ഡെക്കറിനൊത്ത പുതുകൌതുകങ്ങള്‍
ഇടം കാത്തിരിയ്ക്കുന്നു.
പുസ്തകമെല്ലാം
അട്ടത്തെ പെട്ടിയില്‍
ഭദ്രമാക്കിയിട്ടുണ്ടെന്നു മക്കള്‍ പറഞ്ഞു.
പെട്ടി തുറന്നപ്പോള്‍,
നിറഞ്ഞിരിയ്ക്കുന്നു
കാച്ചെണ്ണയുടെ മണമുള്ള
അസ്ഥിപന്ജരം!
----------
പണവും സാവകാശവും
പിഷാരടിമാസ്റ്റര്‍
പുസ്തക(സ്വപ്ന) ശേഖരമാക്കി.
പൊടി പിടിയ്ക്കാതെ സണ്‍മൈക്ക,
പുഴുക്കുത്തിനും
പുഴുക്കത്തിനും ഏസി............
കോര്‍പറെറ്റ് കോണിയില്‍ ഉറച്ചുനിന്ന്‍
മക്കളും
കളിപ്പാട്ടങ്ങള്‍ക്കിടയിലിരുന്ന്‍
പേരമക്കളും
പുസ്തകം അടുക്കിക്കൊണ്ടിരിയ്ക്കെ
പിഷാരടിമാസ്റ്റര്‍
ചാരുകസേരയില്‍
ഒരു വശത്തേക്കു ചരിഞ്ഞു.
ഇന്നു ചെല്ലുമ്പോള്‍
അലമാരകളൊക്കെ കാലി!
ഇസ്തിരിയുടയാത്ത വെള്ള ഷര്‍ട്ട്‌പോലെ
സണ്‍മൈക്ക തിളങ്ങുന്നു.
ഡെക്കറിനൊത്ത പുതുകൌതുകങ്ങള്‍
ഇടം കാത്തിരിയ്ക്കുന്നു.
പുസ്തകമെല്ലാം
അട്ടത്തെ പെട്ടിയില്‍
ഭദ്രമാക്കിയിട്ടുണ്ടെന്നു മക്കള്‍ പറഞ്ഞു.
പെട്ടി തുറന്നപ്പോള്‍,
നിറഞ്ഞിരിയ്ക്കുന്നു
കാച്ചെണ്ണയുടെ മണമുള്ള
അസ്ഥിപന്ജരം!
----------

No comments:
Post a Comment