1 സിയേഴ്സിന്റെ മോളില്‍
മേഘത്തോടയാള്‍ മനംനൊന്തു:-
മേഘമേ
അവള്‍ക്കു വിസ നിഷേധിച്ച
എംബസിക്ക്മേല്‍ അറഞ്ഞുപെയ്ത്
മുക്കിക്കൊല്ലേണമേ.
അവളുടെ മുടിയിഴകളില്‍
എന്‍റെ മണം അലിഞ്ഞ നീര്‍ക്കണങ്ങള്‍
കോര്‍ത്തിട്ട് ഈ സന്ദേശമേകണമേ.
പ്രിയേ
ഷാമ്പൂവില്‍ എരിയുന്ന മൂക്ക്
കാച്ചെണ്ണ്‍യുടെ കുളിരിനു കൊതിക്കുന്നു.
രാസവളങ്ങള്‍ ചവര്‍ക്കുമ്പോള്‍
പൂവിതളില്‍
നോവാതെ കടിയ്ക്കാന്‍ മോഹം.
മലകളിടിഞ്ഞു വീണ്
മൂക്കും വാക്കും മുട്ടുമ്പോള്‍
താമരമൊട്ടുകളുടെ ഓര്‍മ്മയില്‍
നാക്കു തരിക്കുന്നു.
താഴ്വാരത്തിലേക്ക് അലറിയിറങ്ങുന്ന
പതവെള്ളത്തില്‍
പൊന്തിക്കിടക്കാന്‍ പണിയവേ
ചിറ്റൊഴുക്കിലുലയും
പുല്ത്തണ്ടിന്റെ ഓര്‍മ്മ വിതുമ്പുന്നു.
കണ്ണാടിവാതിലില്‍ തിങ്ങിയ
മക്ഡോണാള്‍ട് മണം
മനംപിരട്ടുമ്പോള്‍
പിഴുപിളിയോര്‍മ്മ
നാവു നനയ്ക്കുന്നു.
എനിക്കിവിടെ സുഖംതന്നെ.
ഉം.........മ്മ.
-----------
1 ലോകത്തില്‍ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്ന്. ചിക്കാഗോയില്‍.
മേഘത്തോടയാള്‍ മനംനൊന്തു:-
മേഘമേ
അവള്‍ക്കു വിസ നിഷേധിച്ച
എംബസിക്ക്മേല്‍ അറഞ്ഞുപെയ്ത്
മുക്കിക്കൊല്ലേണമേ.
അവളുടെ മുടിയിഴകളില്‍
എന്‍റെ മണം അലിഞ്ഞ നീര്‍ക്കണങ്ങള്‍
കോര്‍ത്തിട്ട് ഈ സന്ദേശമേകണമേ.
പ്രിയേ
ഷാമ്പൂവില്‍ എരിയുന്ന മൂക്ക്
കാച്ചെണ്ണ്‍യുടെ കുളിരിനു കൊതിക്കുന്നു.
രാസവളങ്ങള്‍ ചവര്‍ക്കുമ്പോള്‍
പൂവിതളില്‍
നോവാതെ കടിയ്ക്കാന്‍ മോഹം.
മലകളിടിഞ്ഞു വീണ്
മൂക്കും വാക്കും മുട്ടുമ്പോള്‍
താമരമൊട്ടുകളുടെ ഓര്‍മ്മയില്‍
നാക്കു തരിക്കുന്നു.
താഴ്വാരത്തിലേക്ക് അലറിയിറങ്ങുന്ന
പതവെള്ളത്തില്‍
പൊന്തിക്കിടക്കാന്‍ പണിയവേ
ചിറ്റൊഴുക്കിലുലയും
പുല്ത്തണ്ടിന്റെ ഓര്‍മ്മ വിതുമ്പുന്നു.
കണ്ണാടിവാതിലില്‍ തിങ്ങിയ
മക്ഡോണാള്‍ട് മണം
മനംപിരട്ടുമ്പോള്‍
പിഴുപിളിയോര്‍മ്മ
നാവു നനയ്ക്കുന്നു.
എനിക്കിവിടെ സുഖംതന്നെ.
ഉം.........മ്മ.
-----------
1 ലോകത്തില്‍ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്ന്. ചിക്കാഗോയില്‍.

No comments:
Post a Comment