ആം ആദ്മി പാര്‍ട്ടിയില്‍
നെറ്റിലൂടെ അംഗമായ
സംതൃപ്തിയോടെ
പതിവ് നടപ്പിനിറങ്ങി.
ഒന്നാംനിലയിലെ
ബാല്‍ക്കണിയില്‍നിന്ന്
മഞ്ഞനിറത്തില്‍
ഒരു കട്ടികഫം
മുന്നില്‍ ആഞ്ഞു പതിച്ചു.
കഫത്തില്‍പ്പെട്ട ഉറുമ്പ്
ഏന്തി വലിയുന്നതു കണ്ട്
തീവ്രമായി ദുഖിക്കുകയും
വെളുത്ത ഫാബിന്ത്യ ജുബ്ബയിലല്ലെന്ന്
ആശ്വസിക്കുകയും
ഒന്നാംനിലയില്‍ ജലദോഷം
കടുക്കാതിരുന്നെങ്കിലെന്നു
ആശിയ്ക്കുകയും ചെയ്ത്
നടപ്പു തുടര്‍ന്നു.
ചൂലീര്‍ക്കില്‍
ഉപയോഗിയ്ക്കാമായിരുന്നെന്ന്
ചിന്തിയ്ക്കുകയും ചെയ്തു.
-------------
നെറ്റിലൂടെ അംഗമായ
സംതൃപ്തിയോടെ
പതിവ് നടപ്പിനിറങ്ങി.
ഒന്നാംനിലയിലെ
ബാല്‍ക്കണിയില്‍നിന്ന്
മഞ്ഞനിറത്തില്‍
ഒരു കട്ടികഫം
മുന്നില്‍ ആഞ്ഞു പതിച്ചു.
കഫത്തില്‍പ്പെട്ട ഉറുമ്പ്
ഏന്തി വലിയുന്നതു കണ്ട്
തീവ്രമായി ദുഖിക്കുകയും
വെളുത്ത ഫാബിന്ത്യ ജുബ്ബയിലല്ലെന്ന്
ആശ്വസിക്കുകയും
ഒന്നാംനിലയില്‍ ജലദോഷം
കടുക്കാതിരുന്നെങ്കിലെന്നു
ആശിയ്ക്കുകയും ചെയ്ത്
നടപ്പു തുടര്‍ന്നു.
ചൂലീര്‍ക്കില്‍
ഉപയോഗിയ്ക്കാമായിരുന്നെന്ന്
ചിന്തിയ്ക്കുകയും ചെയ്തു.
-------------

No comments:
Post a Comment